മുസ്‌ലിം യൂത്ത് ലീഗ് ഫജ്ർ യൂത്ത് ക്ലബ്‌ മോർണിംഗ് ഫാം ചങ്ങരോത്ത് പഞ്ചായത്ത്‌ തല ഉദ്ഘാടനം


കടിയങ്ങാട്: മുസ്‌ലിം യൂത്ത് ലീഗ് ഫജ്ർ ക്ലബ്‌ മോർണിംഗ് ഫാം ചങ്ങരോത്ത് പഞ്ചായത്ത്‌ തല ഉദ്ഘാടനം കടിയങ്ങാട് ശാഖയിൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി നിർവഹിച്ചു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദു റഷീദ് കരിങ്കണ്ണിയിൽ അധ്യക്ഷത വഹിച്ചു.

അസീസ് നരിക്കലക്കണ്ടി, ഇബ്രാഹിം പുതുശ്ശേരി, സി.കെ.ജറീഷ് മാസ്റ്റർ, കെ.പി.മൂസ, ഫൈസൽ കടിയങ്ങാട്, റംഷീദ് വി.പി എന്നിവർ സംസാരിച്ചു. പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി വി.പി.നിസാർ സ്വാഗതവും ട്രഷറർ സിദ്ദിഖ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.