മേപ്പയ്യൂരിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും കെ.കെ.ബഷീർ ഓർമ പുതുക്കലും


മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും കെ.കെ.ബഷീർ ഓർമ്മ പുതുക്കലും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സമദ് പൂക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു.

എൻ.അഹമ്മദ് മാസ്റ്റർ ഹൈദരലി തങ്ങൾ അനുസ്മണ പ്രഭാഷണവും കെ.എം.കുഞ്ഞമ്മത് മദനി കെ.കെ.ബഷീർ ഓർമ്മ പുതുക്കൽ പ്രഭാഷണവും നടത്തി. പ്രസിഡൻ്റ് എം.കെ.അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.എ.ലത്തീഫ്, കെ.എം.എ.അസീസ്, കെ.പി.കുഞ്ഞബ്ദുള്ള, ഇസ്മായിൽ കീഴ്പോട്ട്, ഷർമിന കോമത്ത്, കെ.കെ.റഫീഖ്, അജിനാസ് കാരയിൽ, കീഴ്പോട്ട് അമ്മത് എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി എം.എം.അഷറഫ് സ്വാഗതവും ട്രഷറർ അൻവർ കുന്നങ്ങാത്ത് നന്ദിയും പറഞ്ഞു.