ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടാടത്ത്-കുനിയേടത്ത് റോഡ് ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ മുണ്ടാടത്ത്-കുനിയേടത്ത് റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് അജ്നഫ്.കെ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല.എം, പഞ്ചായത്ത് അംഗങ്ങളായ ലതിക.സി, സന്ധ്യ ഷിബു, വി.മുഹമ്മദ് ഷരീഫ്, വത്സല.പി തുടങ്ങിയവർ സന്നിഹിതരായി.