പേരാമ്പ്രയിൽ എം.എസ്.എഫിന്റെ നേതൃസംഗമം ‘വേര്’


പേരാമ്പ്ര: മുൻവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ മണ്ഡലത്തിലെ മൂന്ന് കോടി 75 ലക്ഷം രൂപ ചിലവിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പണിത തൃശൂർ ചെമ്പൂച്ചിറയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൊളിച്ച് മാറ്റുന്നതിലൂടെ മറനീക്കി പുറത്ത് വരുന്നത് പിണറായി വിജയൻ സർക്കാരിന്റെ അഴിമതിയാണെന്നും ഇതിൽ മുൻ വിദ്യാഭ്യാസ മന്ത്രിയെ പ്രതിചേർത്തു കേസെടുക്കണമെന്നും മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.പി.എ.അസീസ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരക്കിട്ട് നിർമാണം പൂർത്തിയാക്കി ഒന്നരവർഷത്തിനുളലാണ് ഇപ്പോൾ സ്കൂൾ കെട്ടിടം പൊളിച്ച്മാറ്റുന്നത്. ഇത്തരം ഹൈടെക് സ്കൂൾ നിർമാണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്ര മണ്ഡലം എം.എസ്.എഫ് വേര് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയാസ് കക്കാട് അധ്യക്ഷനായി. സാദിഖ് പാറാട്, സ്വാഹിബ് മുഹമ്മദ്, ടി.കെ ലത്തീഫ് , ശിഹാബ് കന്നാട്ടി, റിസ്‌വാന ഷെറിൻ, അജിനാസ് കാരയിൽ, തബ്ഷീർ ചെമ്പനോട, ദിൽഷാദ് കുന്നിക്കൽ, അൻസിൽ കീഴരിയൂർ, ആഷിക് അലി, ആസിഫ് മുയിപ്പോത്ത് എന്നിവർ സംസാരിച്ചു.