എം.പി. വീരേന്ദ്രകുമാർ അനുസ്മരണം 28ന്; വടകരയിൽ നിന്നും 500 പേർ പങ്കെടുക്കും


വടകര: പ്രമുഖ സോഷ്യലിസ്റ്റും മുന്‍ കേന്ദ്രമന്ത്രിയുമായ എം.പി വിരേന്ദ്രകുമാറിന്റെ അനുസ്മരണം 28ന് നടക്കും. രാവിലെ കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വടകരയിൽ നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ വടകര മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പി രാജൻ, എടയത്ത് ശ്രീധരൻ, കെ.കെ കൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രവിഡണ്ടുമാരായ പി.കെ കുക്കിക്കണ്ണൻ മാസ്റ്റർ (ഏറാമല), സി.കുമാരൻ (വടകര മുൻസിപ്പൽ), കെ.എം നാരായണൻ (ചോറോട്), പി.പ്രദീപ് കുമാർ (ഒഞ്ചിയം), മഹേഷ് ബാബു എൻ.പി (യുവ ജനത), എം.സതി (മഹിളാ ജനത), പി.പി രാജൻ, കെ.രവീന്ദ്രൻ, ആർ.എം ഗോപാലൻ, സന്തോഷ് കുമാർ വി.കെ, ശ്രീജേഷ് നാഗപ്പള്ളി, സുനീഷ് പി.വി എന്നിവർ പ്രസംഗിച്ചു.

മണ്ഡലം പ്രസിഡണ്ട് അഡ്വ.സി.വിനോദൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എം.കെ ഭാസ്കരൻ പരിപാടികൾ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങിൽ സ്വാഗതം പറഞ്ഞു.