ഇനി വ്രതശുദ്ധിയുടെ നാളുകള്‍; മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം


കോഴിക്കോട്: മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ നാളെ റംസാന്‍ ഒന്നാമെന്ന് കാന്തപുരം എ.പി.മുസ്‌ലിയാര്‍. ഇന്ന് (ശഅബാന്‍ 29) മാസപ്പിറവി കണ്ടതായി വിശ്വസിനീയമായ വിവരം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതം ആരംഭിക്കും.

നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായിരുന്നു. തുടർന്ന് നാളെ തെക്കൻ കേരളത്തിൽ റംസാൻ ഒന്നായിരിക്കുമെന്ന് പാളയം ഇമാം പ്രഖ്യാപിച്ചിരുന്നു. റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് മുജാഹിദ് വിഭാഗം ഇന്നലെ തന്നെ അറിയിച്ചിരുന്നു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയാണ് ഇന്നലെ പ്രഖ്യാപിച്ചത്.