കാണാതായ വാകയാട് സ്വദേശിനിയെ കണ്ടെത്തി


ബാലുശ്ശേരി: കാണാതായ വാകയാട് സ്വദേശിനിയെ കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ ബാലുശ്ശേരി പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ പുഷ്പയെയാണ് കണ്ടെത്തിയത്.

സഹോദരി പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ ഉണ്ടെന്നും അവരുമായി ഭര്‍ത്താവ് ഫോണിലൂടെ സംസാരിച്ചെന്നും പുഷ്പയുടെ സഹോദരി വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

ബാലുശ്ശേരി-കൊയിലാണ്ടി റൂട്ടില്‍ യാത്ര ചെയ്യവേ ഇന്നലെ രാത്രി 7.30ന് ശേഷമാണ് പുഷ്പയെ കാണാതാവുനന്ത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു.