ജില്ലാ സ്‌കൂള്‍ കലോത്സവം; സ്കൂളുകളിൽ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ, മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി


പേരാമ്പ്ര: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാലാം ദിനം പിന്നിടുമ്പോള്‍ ഉപജില്ലാതലത്തിൽ മുന്നേറ്റം തുടര്‍ന്ന് കോഴിക്കോട് സിറ്റി. സ്കൂളുകളിൽ രണ്ടാം സ്ഥാനം വിട്ടുകൊടുക്കാതെ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ. 144 പോയിന്റുകളുമായാണ് മേമുണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുള്ളത്. 122 പോയിന്റുകള്‍ ലഭിച്ച പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്.

ഇതുവരെ പുറത്തുവന്ന ഫലങ്ങള്‍ നോക്കുമ്പോള്‍ ഉപജില്ലാതലത്തിൽ 587 പോയിന്റുകളാണ് കോഴിക്കോട് സിറ്റിക്ക് ഇതുവരെ ലഭിച്ചത്. 538 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്.

500 പോയിന്റുമായി കൊടുവള്ളി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്‌. ചേവായൂര്‍, ബാലുശ്ശേരി ഉപജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. സ്‌കൂളുകളുടെ പോയിന്റ് നില പരിശോധിച്ചാല്‍ ഒന്നാം സ്ഥാനത്ത്‌ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് ചേവായൂര്‍ ആണ്. നിലവില്‍ 172 പോയിന്റാണ് സ്‌ക്കൂളിനുള്ളത്‌.