ജില്ലാ സ്കൂൾ കലോത്സവം; രണ്ടാം സ്ഥാനത്ത് തുടർന്ന് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ, തൊട്ട് പുറകിൽ മടപ്പള്ളി ജി.എച്ച്.എസ് എസും


പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവത്തിൽ മൂന്നാം ദിനം മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സ്കൂളുകളുടെ പോയിൻറ് നില പരിശോധിക്കുമ്പോൾ 152 പോയിന്റോടെ സിൽവർ ഹിൽസ് എച്ച്എസ്എസ് ചേവായൂർ ഒന്നാം സ്ഥാനത്ത്. 126 പോയിന്റോടെ മേമുണ്ട ഹയർ സെക്കൻഡറിയാണ് രണ്ടാം സ്ഥാനത്ത്. 105 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളിയും ഉണ്ട്.

ഇതുവരെയുള്ള മത്സരഫലങ്ങൾ പരിശോധിക്കുമ്പോൾ ഹൈസ്കൂൾ വിഭാഗം ഭരതനാട്യം, വട്ടപ്പാട്ട്, ലളിതഗാനം, മാപ്പിളപ്പാട്ട് എന്നിവയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും, ഹൈസ്കൂൾ നാടക മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും നേടിയാണ് മേമുണ്ട സ്കൂൾ മുന്നേറുന്നത്.

മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഉപജില്ലാ തലത്തിൽ 531 പോയിന്റോടെ മുന്നേറുകയാണ് കോഴിക്കോട് സിറ്റി . 482 പോയിന്റുമായി കൊയിലാണ്ടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 447 പോയിന്റുമായി കൊടുവള്ളിയും , 444 ചേവായൂരും തൊട്ടു പുറകിലായുണ്ട്.