ഇനി യാത്രകള്‍ കൂടുതല്‍ സൗകര്യത്തോടെ; മണിയൂർ മീത്തലെ വയൽ ആര്യമ്പത്ത് റോഡ് പ്രവൃത്തിയ്ക്ക് തുടക്കമായി


മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ മീത്തലെ വയൽ ആര്യമ്പത്ത് റോഡിന്‌റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹാർബർ എൻജിനീയറിങ് വകുപ്പിൽ നിന്നും 50 ലക്ഷം രൂപയാണ് റോഡിനായി അനുവദിച്ചത്‌.

സുരക്ഷാ ഭിത്തി നിർമ്മാണം, ചതുപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യൽ, കൾവേർട്ട് നിർമ്മാണം എന്നീ പ്രവർത്തികളാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മണിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ രാകേഷ് എം.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Description: Maniyur Meethale Field Aryambath road work has started