കൊയിലാണ്ടിയില്‍ പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. മേലൂര്‍ ചന്തു നായര്‍ കണ്ടി ബാബു (55) ആണ് അറസ്റ്റിലായത്.

കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടറായ ശ്രീജുവാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോഴിക്കോട് പോക്‌സോ കോടതി റിമാന്റ് ചെയ്തു. പ്രതി ഇപ്പോൾ കോഴിക്കോട് ജില്ലാ ജയിലിലാണുള്ളത്.