‘അരുത് സർക്കാരിൻ്റെ ഈ ഭീകര മദ്യവാഴ്ച’; മദ്യനിരോധന സമിതി കൊയിലാണ്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി


കൊയിലാണ്ടി: മദ്യനിരോധന സമിതി കൊയിലാണ്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തി. ‘നാടിനെ മദ്യത്തിൽ മുക്കുന്ന ഭരണ ഭീകരതയ്ക്കെതിരെ’ എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ മാർച്ച് മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ ഉദ്ഘാടനം ചെയ്തു.

സർക്കാറിന്റെ ഈ ഭീകര മദ്യ വാഴ്ച അരുതെന്ന് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. വേലായുധൻ കീഴരിയൂർ അധ്യക്ഷത വഹിച്ചു. ധർണയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി പപ്പൻ കന്നാട്ടി നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് വെളിപാലത്ത് ബാലൻ, മുൻസിപ്പൽ കൗൺസിലർ എ.അസീസ്, ടി.കെ.കണ്ണൻ, വി.കെ.ദാമോദരൻ, ഹേമലത ഉള്യേരി, കെ.കെ.ദാസൻ, നിസാർ അയനിക്കാട്, രാജൻ നടുവത്തൂർ, പി.കാസിം, സി.കെ.മുരളി എന്നിവർ പ്രസംഗിച്ചു.