‘ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക’; കൊയിലാണ്ടിയിൽ വിവിധയിടങ്ങളിൽ പ്രാദേശിക ധർണ്ണകൾ


കൊയിലാണ്ടി: മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രാദേശിക ധർണ്ണകൾ സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.സത്യൻ, കാട്ടിലപ്പീടികയിൽ കെ.എം.സി.എസ്.യു സംസ്ഥാന സെക്രട്ടറി വി.പി.ഉണ്ണികൃഷ്ണൻ, മൂടാടിയിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി.ജിതേഷ് ശ്രീധർ, ഇരിങ്ങലിൽ കെ.ജി.ഒ.എ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ശശികുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.

എക്സ്.ക്രിസ്റ്റിദാസ്, വി.അനുരാജ്, കെ.മിനി, ഗണേശ് കക്കഞ്ചേരി, സി.ഉണ്ണികൃഷ്ണൻ, കെ.രജീഷ്, എൻ.കെ.സുജിത്ത്, പി.കെ.അനിൽകുമാർ, പി.അനീഷ്, എ.ശ്രീനാഥ്, സി.ശൈലേന്ദ്രൻ, കെ.പവിത്രൻ, ഹരികൃഷ്ണൻ, അമൽഗീത്, പി.കെ.വിജീഷ് എന്നിവർ സംസാരിച്ചു.