എലത്തൂരില്‍ ക്ഷേത്രോത്സവത്തിനിടെ താര്‍പ്പായ കെട്ടാന്‍ കയറിയ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ വൈദ്യുതാഘാതമേറ്റ് മരിച്ചു


എലത്തൂര്‍: ക്ഷേത്രോത്സവത്തിനിടെ താര്‍പ്പായ കെട്ടാന്‍ കയറിയ ആള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. എലത്തൂര്‍ മാട്ടുവയല്‍ അമ്പലത്തില്‍ വീട്ടില്‍ സജീവനാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസായിരുന്നു. പി.എം.സി ലൈറ്റ് ആന്‍ഡ് സൗണ്ടിന്റെ ഉടമയാണ് ഇദ്ദേഹം.

മാട്ടുവയല്‍ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായതെന്ന് എലത്തൂര്‍ പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച വൈദ്യുത വയറില്‍ നിന്നാണ് സജീവന് ഷോക്കേറ്റത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.