കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; അറിയാം, വാഹന പാർക്കിംഗ് സംവിധാനങ്ങൾ


പേരാമ്പ്ര: ജില്ലാ സ്കൂൾ കലോത്സവം രചന മത്സരങ്ങൾ ഞായറാഴ്ച തുടങ്ങും. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽ 21 വേദികളിലായാണ് പരിപാടികൾ. തിങ്കളാഴ്ച സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ആയതിനാൽ മത്സരങ്ങൾ ഉണ്ടാവില്ല. ഡിസംബർ അഞ്ചിന് പകൽ 11 മണിക്ക് സ്പീക്കർ എൻ ഷംസീർ കലോത്സവം ഉദ്ഘാടനം ചെയ്യും. ഡിസംബർ എട്ടുവരെയാണ് സ്റ്റേജ് മത്സരങ്ങൾ .

കലോത്സവത്തിന് വിദ്യാർത്ഥികളെയും കൊണ്ട് എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക സൗകര്യം ഉണ്ട്. പാർക്കിംഗ് സംവിധാനം ഇങ്ങനെയാണ്.

1.സ്കൂൾ ഓഫീസിന് മുൻപിലുള്ള സ്ഥലം
ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യുക.
2. മറ്റ് ഒഫീഷ്യൽ വാഹനങ്ങൾ ഇറിഗേഷൻ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുക.
3. ബാക്കി വരുന്ന ഒഫീഷ്യൽ വാഹനങ്ങൾക്ക് നാളെ താൽക്കാലികമായി താഴത്തെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.
4. മത്സരാർത്ഥികളും ആയി വരുന്ന വാഹനങ്ങൾക്ക്, സ്കൂൾ കോമ്പൗണ്ടിന് പുറത്ത്, പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും.
5. കുട്ടികളുമായി വരുന്ന സ്കൂൾ ബസുകൾ, കുട്ടികളെ ഇറക്കിയ ശേഷം, പേരാമ്പ്ര ടൗണിൽ ഉള്ള ബൈപ്പാസിൽ പാർക്ക് ചെയ്യേണ്ടതാണ്.