കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയില്‍ അന്തരിച്ചു


റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. ഫെറോക്ക് ചന്തക്കടവ് കക്കോല്‍ സ്വദേശി അബ്ദുല്ലത്തീഫ് കുറുത്തേടത്ത് ആണ് ഹൃദയാഘാതം മൂലം സൗദിയിലെ റിയാദില്‍ അന്തരിച്ചത്. അന്‍പത് വയസായിരുന്നു.

ഭാര്യ: സാജിദ.

മക്കള്‍: ഫര്‍സീന, ഇര്‍ഫാന.

മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്റഫ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.