ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീമിന് രണ്ടാം സ്ഥാനം; അഭിമാന താരങ്ങളായി കൊയിലാണ്ടിക്കാരായ ജനിഗയും ആര്‍ദ്രയും (ചിത്രങ്ങൾ കാണാം)


കൊയിലാണ്ടി: രാജസ്ഥാനില്‍ നടന്ന പെണ്‍കുട്ടികളുടെ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗം ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീമിന് രണ്ടാം സ്ഥാനം. രാജസ്ഥാനിലെ ഗര്‍സാനയില്‍ മാര്‍ച്ച് 15 മുതല്‍ 17 വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടന്നത്. മടങ്ങിയെത്തിയ കേരള ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കി.

കൊയിലാണ്ടിക്കാരായ രണ്ട് പെണ്‍കുട്ടികളും ടീമിലുണ്ട്. ചാമ്പ്യന്‍ഷിപ്പിലെ സബ് ജൂനിയര്‍ വിഭാഗം ടീമില്‍ ജനിഗ ബി. ശേഖറും ജൂനിയര്‍ വിഭാഗം ടീമില്‍ ആര്‍ദ്ര പി.എസുമാണ് നമ്മുടെ നാടിന്റെ അഭിമാന താരങ്ങളായത്. ഇരുവരും കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ (പഴയ ബോയ്‌സ് സ്‌കൂള്‍) വിദ്യാര്‍ത്ഥിനികളാണ്.

ചെങ്ങോട്ടുകാവ് എടക്കുളത്തെ വടക്കയില്‍ ബിജുവിന്റെയും നവീനയുടെയും മകളായ ജനിഗ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ദ്ര പൂക്കാട് പ്രകാശന്റെയും ഷിംനയുടെയും മകളാണ്.

ചിത്രങ്ങൾ കാണാം:

ജനിഗ. ബി. ശേഖര്‍, ആര്‍ദ്ര. പി.എസ്

Video: