കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡ് എ.വി ഹൗസില്‍ ഹാഷിം ബഹ്‌റൈനില്‍ അന്തരിച്ചു


കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിലെ എ.വി ഹൗസില്‍ ഹാഷിം എ.വി ബഹ്‌റൈനില്‍ അന്തരിച്ചു. ബഹ്‌റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത് വയസായിരുന്നു.

നെഞ്ച് വേദനയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി പ്രവാസിയാണ് ഹാഷിം. മരണ വിവരമറിഞ്ഞ് ദുബായിലുണ്ടായിരുന്ന സഹോദരന്‍ ജാഫര്‍ ബഹ്‌റൈനിലെത്തി.

ഭാര്യ സെലീന. മക്കള്‍ മുഹമ്മദ് നിഹാല്‍, നിഷ്ബ.

സഹോദരന്മാര്‍: അബൂബക്കര്‍, ലത്തീഫ്, ജാഫര്‍, ഷക്കീന, ആമിന, റസിയ, തന്‍സില.

മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. മൃതദേഹം മീത്തലെ കണ്ടി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.