പുറക്കാട് വെള്ളം കോരുന്നതിനിടെ സ്ത്രീ കാൽ വഴുതി കിണറ്റിൽ വീണു; രക്ഷകരായി കൊയിലാണ്ടി ഫയർ ഫോഴ്സ്


കൊയിലാണ്ടി: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്ത്രീയെ കൊയിലാണ്ടി ഫയർ ഫോഴ്സ് രക്ഷിച്ചു. പുറക്കാട് നല്ലൂപറമ്പിൽ സരോജിനി (56) ആണ് ഇന്നലെ രാത്രി പത്ത് മണിയോടെ വീട്ടിലെ കിണറ്റിൽ വെള്ളം കോരുന്നതിനിടെ വഴുതി വീണത്.

ഉടൻ തന്നെ നാട്ടുകാർ കൊയിലാണ്ടി ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. നാട്ടുകാരായ മുല്ലപ്പള്ളി രവി, ആയാടത് വിനോദൻ എന്നിവർ സ്ത്രീയെ കസേരയിൽ ഇരുത്തി പിടിച്ചു നിൽക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സ്ത്രീയെയും മറ്റു രണ്ടുപേരെയും രക്ഷപ്പെടുത്തി.

സ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.കെ.ബാബു, വി.കെ.ബിനീഷ്, ബി.ഹേമന്ദ്, ഇ.എം.നിധിപ്രസാദ്‌, എസ്.അരുൺ, കെ.സന്ദീപ്‌, പി.വി.മനോജ് , കെ.രാകേഷ്, ഹോംഗാർഡ്‌ സത്യൻ, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.