മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രോത്സവത്തിന് ശേഷം കോവിലകം ക്ഷേത്ര പരിസരത്തെ മാലിന്യങ്ങള്‍ നീക്കി


കൊയിലാണ്ടി: ഒരാഴ്ചയോളം നീണ്ടു നിന്ന മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രോത്സവത്തിനു ശേഷം കോവിലകം ക്ഷേത്ര പരിസര പ്രദേശങ്ങളില്‍ നിറഞ്ഞ ചപ്പുചവറുകളും പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തു. നാട്ടുകാരാണ് പരിസരം വൃത്തിയാക്കിയത്.

ആറാട്ട് ദിവസമായ തിങ്കളാഴ്ച ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമായി ഉണ്ടായിരുന്നത്. നൂറുകണക്കിന് കച്ചവടക്കാരും ഉണ്ടായിരുന്നു.

ഉത്സവത്തിന്റെ സമാപന ദിവസമായ ചൊവ്വാഴ്ചയാണ് നാട്ടുകാര്‍ മാലിന്യങ്ങള്‍ നീക്കി പരിസരം വൃത്തിയാക്കിയത്. ക്ഷേത്ര നടയ്ക്ക് ഇരുവശവുമുള്ള വയല്‍, കടുക്കുഴി ചിറയ്ക്ക് സമീപമുള്ള വയല്‍, കച്ചവടക്കാര്‍ നിറയുന്ന സമീപത്തു തന്നെയുള്ള പറമ്പ് എന്നിവിടങ്ങളെല്ലാം നാട്ടുകാര്‍ വൃത്തിയാക്കി.

മാര്‍ച്ച് ഒമ്പതിനായിരുന്നു ഉത്സവത്തിന്റെ കൊടിയേറ്റം. കൊവിഡ് കാരണം മുന്‍വര്‍ഷങ്ങളില്‍ നിറം മങ്ങിയിരുന്ന ഉത്സവം ഇത്തവണ ഗംഭീരമായാണ് ജനങ്ങള്‍ ആഘോഷിച്ചത്. കരിമരുന്ന് പ്രയോഗം കാണാന്‍ രാത്രി വൈകിയും ആയിരങ്ങളാണ് തടിച്ചു കൂടിയത്.

ചിത്രങ്ങൾ കാണാം: