കോതമംഗലം ഗവ. എൽ.പി സ്കൂളിലെ എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു


കൊയിലാണ്ടി: കോതമംഗലം ഗവ. എൽ.പി സ്കൂളിലെ 2020-21 വർഷത്തെ എൽ.എസ്.എസ് വിജയികളായ 37 വിദ്യാർത്ഥികളെ അനുമോദിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സ് ജേതാക്കളായ ഒന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും പഠിക്കുന്ന ആമിന ഐറിൻ, ആയിഷ റസ എന്നിവരെയും അനുമോദിച്ചു.

നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കോടി അധ്യക്ഷയായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധ.പി.പി, ബി.പി.സി.യൂസഫ് കൗൺസിലർമാരായ ദൃശ്യ, വത്സൻ, പി.ടി.എ പ്രസിഡന്റ്‌ അനിൽകുമാർ, എസ്.എം.സി ചെയർമാൻ പി.എം.ബിജു, മുൻ പ്രധാനധ്യാപിക ഇന്ദിര .ടി.കെ, പ്രധാനധ്യാപകൻ രവി .കെ എന്നിവർ സംസാരിച്ചു.