കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭക്തജനസമിതി രൂപീകരിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഭക്തജനസമിതി രൂപീകരിച്ചു. ഉണ്ണികൃഷ്ണന്‍ മരളൂര്‍ അധ്യക്ഷനായി. ഹരി കണ്ടോത്ത്, ശിവദാസന്‍ പനച്ചിക്കുന്ന്, പി.കെ.പുരുഷോത്തമന്‍, എ.ശ്രീകുമാര്‍, ടി.ടി.നാരായണന്‍, പി.വിജയാനന്ദന്‍, സുനില്‍ കുമാര്‍ എടക്കണ്ടി, വിനയന്‍ കാഞ്ചന, കെ.ദാമോദരന്‍, ഭാഗ്യചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഉണ്ണികൃഷ്ണന്‍ മരളൂര്‍ (പ്രസിഡന്റ്), എ.ശ്രീകുമാര്‍, പി.കെ.പുരുഷോത്തമന്‍ (വൈസ് പ്രസിഡന്റുമാര്‍), ശിവദാസന്‍ പനച്ചികുന്ന് (ജനറല്‍ സെക്രട്ടറി), ഓട്ടൂര്‍ ജയപ്രകാശ്, വിനയന്‍ കാഞ്ചന (ജോയിന്റ് സെക്രട്ടറിമാര്‍), ഭാഗ്യചന്ദ്രന്‍ ചെമ്പോട്ടില്‍ (ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.