കൊടുവള്ളിയില്‍ പിക്കപ്പ് തെങ്ങിലിടിച്ച് ഒരാള്‍ മരിച്ചു


കൊടുവള്ളി: നിയന്ത്രണം വിട്ട പിക്കപ്പ് തെങ്ങിലിടിച്ച് ഒരാള്‍ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എളേറ്റില്‍ കാഞ്ഞിരമുക്കിലാണ് അപകടമുണ്ടായത്. പന്നൂര്‍ കാവില്‍ ചന്ദ്രന്‍ (65) ആണ് മരിച്ചത്.

വാര്‍ക്കജോലിക്കുള്ള വസ്തുക്കളുമായി പോവുകയായിരുന്ന പിക്കപ്പ് നിയന്ത്രംവിട്ട് സമീപത്തെ പറമ്പിലെ തെങ്ങില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കാബിനിനുള്ളില്‍ കുടുങ്ങിയ ചന്ദ്രനെ നരിക്കുനിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.