ബാന്റ്‌മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്ഥാനാര്‍ത്ഥിയെ എതിരേറ്റ് പ്രവര്‍ത്തകര്‍; വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി കെ.കെ.ശൈലജ ടീച്ചര്‍- വീഡിയോ കാണാം


വടകര: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ക്ക് വന്‍ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍. ബാന്റ് മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ് വടകര റെയില്‍വേ സ്‌റ്റേഷനില്‍ കെ.കെ.ശൈലജ ടീച്ചറെ പ്രവര്‍ത്തകര്‍ എതിരേറ്റത്.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും തുറന്ന വാഹനത്തില്‍ ശൈലജ ടീച്ചര്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി. വടകര ഇത്തവണ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ.കെ.ശൈലജ ടീച്ചര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആര്‍.എം.പി വടകരയില്‍ ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമാകില്ല. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം അവര്‍ നടത്തും. ഇത്തവണ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുമുന്നണി ജയിക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു.