പണിമുടക്കിന്റെ വിജയത്തിനായി ഒന്നായി നിൽക്കുവാൻ ആഹ്വാനം നൽകി കെ.ജി.ഒ.ഏ കൊയിലാണ്ടി; സംഘടനയിൽ പുത്തൻ നേതൃത്വം


കൊയിലാണ്ടി: ഇനി പുത്തൻ ഭരണം, കൊയിലാണ്ടി കെ.ജി.ഒ.ഏ നയിക്കാൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത്‌ സംഘടന. മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന പണിമുടക്ക വിജയിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഏ.എം ജയശ്രീ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബിജേഷ് ഉപ്പാലക്കൽ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ചടങ്ങിൽ ഏരിയാ ജോയിന്റ് സെക്രട്ടറി ഡോ.അരുൺ അഭിലാഷ് സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: ബിജേഷ് എൻ, സ്റ്റേറ്റ് ടാക്സ് ഓഫീസർ
വൈസ് പ്രസിഡന്റുമാർ: സതീശൻ സി.പി, സെക്രട്ടറി, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്, സുനിലകുമാരി കെ.വി ,സെക്രട്ടറി ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്,

സെക്രട്ടറി: ഗീതാനന്ദൻ, അസി ഡയറക്ടർ ഓഡിറ്റ് സഹകരണ വകുപ്പ്.
ജോയിന്റ് സെക്രട്ടറിമാർ: ശ്രീനാഥ് . എ. അസി. എഞ്ചിനിയർ, മൂടാടി ഗ്രാമ പഞ്ചായത്ത്, ഡോ.ഷിനോജ് എം. വെറ്റിനറി സർജൻ, ചെങ്ങോട്ട് കാവ് ഗ്രാമ പഞ്ചായത്ത്.

ട്രഷറർ: ബിജേഷ് ഉപ്പാലക്കൽ, പ്രിൻസിപ്പാൾ, ഗവ: വോക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ കൊയിലാണ്ടി.