പയ്യോളിയില്‍ ക്രിക്കറ്റ് മത്സരം നടത്തി കേരള പോലീസ് അസോസിയേഷൻ (കോഴിക്കോട് റൂറൽ)


പയ്യോളി: കേരള പോലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 37-ാമത് ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പയ്യോളി ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പയ്യോളി ഐപി സുഭാഷ് ബാബു കെ.സി നിര്‍വഹിച്ചു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് യുസഫ് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ ശ്രീകാന്ത് സ്വാഗതവും റിഥേഷ് നന്ദിയും പറഞ്ഞു.