സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് മെഗാ ലോഗിൻ ഡേ: ക്യാമ്പയില്‍ സംഘടിപ്പിച്ച് കേരള ബാങ്ക് ഓർക്കാട്ടേരി ശാഖ


ഓർക്കാട്ടേരി: സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് മെഗാ ലോഗിൻ ഡേയില്‍ ക്യാമ്പയില്‍ സംഘടിപ്പിച്ച് കേരള ബാങ്ക് ഓർക്കാട്ടേരി ശാഖ. ഏറാമല ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകളെയും സാമൂഹ്യ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ കേരള ബാങ്ക് ഓർക്കാട്ടേരി ശാഖയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മറ്റ് ബാങ്കുകളുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.

PMSBY, PMJJBY പദ്ധതികളുടെ മെഗാ ലോഗിൻ ഡേ ആയ ജൂൺ 3ന് ഏറാമല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് ഏരിയാ മാനേജർ കെ കെ സജിത്ത്കുമാർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപ് രാജ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ എം പി പ്രസീത, പറമ്പത്ത് പ്രഭാകരൻ, ജസീല വി.കെ, വാർഡ് മെമ്പർമാരായ കെ.പി. ബിന്ദു, ഷുഹൈബ് കുന്നത്ത്, ടി.എൻ റഫീഖ് , എൻ.എം ബിജു, കെ.പി സിന്ധു, ഗിരിജ കളരിക്കുന്നുമ്മൽ, സീമ, പ്രഭാവതി വരയാലിൽ, ചന്ദ്രി, കേരള ബാങ്ക് ഓർക്കാട്ടേരി ശാഖാ സീനിയർ മാനേജർ എം സജിത്ത്കുമാർ, എസ്.ബി.ഐ ശാഖാ മാനേജർ വിപിൻ എന്നിവർ സംസാരിച്ചു. പബ്ലിക് റിലേഷൻ ഓഫീസർ സി.സഹദ്, വായ്പാ വിഭാഗം മാനേജർ ടി കെ ജീഷ്മ, എഫ്.എൽ.സി കൗൺസിലർ ജി പ്രീത എന്നിവർ ക്ലാസെടുത്തു.