മികച്ച വിദ്യാഭ്യാസ ഓഫീസര്‍ക്കുള്ള ദേശീയ പുരസ്‌കാരം കീഴരിയൂര്‍ സ്വദേശി എം.ജി.ബല്‍രാജിന്


കൊയിലാണ്ടി: മികച്ച വിദ്യാഭ്യാസ ഓഫീസര്‍ക്കുള്ള ദേശീയ പുരസ്‌കാരം കീഴരിയൂര്‍ സ്വദേശി എം.ജി.ബല്‍രാജിന് ലഭിച്ചു. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്താന്‍ നവീന ആശയങ്ങള്‍ ആവിഷ്‌കരിച്ച മികച്ച വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള ദേശീയ പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സമഗ്ര ശിക്ഷാ അഭിയാന്‍ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസറായിരുന്നു അദ്ദേഹം.

കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ആസൂത്രണ വിഭാഗമായ ‘നീപ’ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷനല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) ആണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍ പുരസ്‌കാരം സമ്മാനിച്ചു. കൊയിലാണ്ടി ഏഴുകുടിക്കല്‍ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനാണ് എം.ജി.ബല്‍രാജ്.