കാസര്‍ഗോഡ് സ്‌ക്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു


കാസര്‍ഗോഡ്: ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌ക്കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറും യാത്രക്കാരികളായ മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. സ്‌ക്കൂള്‍ കുട്ടികളെ വീട്ടിലിറക്കി തിരിച്ചു വരികയായിരുന്ന ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

മെഗ്രാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗര്‍ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീകളില്‍ മൂന്ന് പേര്‍ സഹോദരങ്ങളാണ്. സംഭവ സ്ഥലത്ത് വച്ച് തന്നെ മൂന്ന് പേര്‍ മരണപ്പെടുകയായിരുന്നു. മറ്റ് രണ്ടു പേര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്‌.