നടേരി എം.യു.പി. സ്കൂളിൽ കളിമുറ്റം അക്കാദമി മന്ത്രി മുഹമ്മദ് റിയാസ് സ്കൂളിന് സമർപ്പിച്ചു


കൊയിലാണ്ടി: നടേരി കാവുംവട്ടം എം.യു.പി. സ്കൂളിൽ വിദ്യാർഥികളുടെ കായിക മികവ് ഉയർത്താൻ സ്ഥാപിച്ച കളിമുറ്റം അക്കാദമി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് സ്കൂളിന് സമർപ്പിച്ചു. ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കുകയും പഴയ കളിക്കാരെ ആദരിക്കുകയും ചെയ്തു.നഗരസഭ ചെയർ പേഴ്‌സൺ കെ.പി.സുധ, സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര, കൗൺസിലർമാരായ പി.പി.ഫാസിൽ, പി.ജമാൽ, എം.പ്രമോദ്, എൻ.എസ്.വിഷ്ണു, ആർ.കെ.കുമാരൻ, പി.ടി.എ.പ്രസിഡന്റ് കെ.പി.ഷംസുദ്ദീൻ, ആർ.കെ.അനിൽ കുമാർ, കെ.സമദ്, ഗിരിജാ ഷാജി, കെ.കെ.സാദിഖ്, എം.കെ.സായീഷ്, സ്കൂൾ മാനേജർ എൻ.കെ.അബ്ദുൾ അസീസ്, പ്രധാനാധ്യാപകൻ കെ.കെ.മനോജ്, സരിതാ, ഷാൻ കൃഷ്ണ എന്നിവർ സംസാരിച്ചു.