അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളുടെ പെരുമഴ; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം


കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

നരിക്കുനി പന്നിക്കോട്ടൂർ ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ബുധനാഴ്ച രണ്ടുമണിക്ക്.

കാരക്കുറ്റി ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. തസ്തികയിലേക്ക് ദിവസവേതനവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 30-ന് രാവിലെ 10 മണിക്ക്.

പൂനൂർ ജി.എൽ.പി. സ്കൂളിൽ (കേളോത്ത്) താത്കാലിക എൽ.പി.എസ്.ടി. ഒഴിവിലേക്ക് 29-ന്‌ രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടക്കും.

കരുവൻപൊയിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിന്ദി, ജൂനിയർ പൊളിറ്റിക്കൽ സയൻസ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10-ന്.

കെ.എം.ഒ. ഹയർസെക്കൻഡറി സ്കൂളിൽ എൽ.പി.എസ്.എ. ഇംഗ്ലീഷ്, യു.പി.എസ്.എ. ഇംഗ്ലീഷ്, എച്ച്.എസ്.എ. ഹിന്ദി, കെ.ജി. ടീച്ചർ, യു.പി.എസ്.എ. അറബിക്, കെ.ജി. ആയമാർ എന്നിവയിൽ ഒഴിവുണ്ട്. അഭിമുഖം ജൂൺ ഒന്നിന് രാവിലെ 10 മുതൽ. ഫോൺ: 8547900961.

ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്. എസ്. ടി. ഉറുദു, യു.പി. എസ്.ടി., എൽ.പി. അറബിക് എന്നിവയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ചൊവ്വ രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ.

കഴുത്തൂട്ടിപുറായ ജി.എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. താത്കാലിക അധ്യാപക നിയ മനത്തിന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും.

Also Read- വടകര മേഖലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും ഇവയാണ്