ജോലി തേടുന്നവർക്കായ്, വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം; യോ​ഗ്യതകളും അഭിമുഖ തിയ്യതിയും അറിയാം


 

കോഴിക്കോട്: വിവിധ വിഷയങ്ങളിൽ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. എൽ.പി, യു,പി, ഹയർ സെക്കണ്ടറി വിഭാ​ഗങ്ങളിലാണ് നിയമനം.

ചെറൂപ്പ മണക്കാട് ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.ടി. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 30-ന് രാവിലെ 10.30-ന് നടക്കും.

വെള്ളിമാടുകുന്ന് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇം​ഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് 12 മണിക്ക്

ചേനോത്ത് ഗവ. എൽ.പി. സ്കൂളിൽ ഒഴിവുള്ള ഒരു എൽ.പി.എസ്.ടി. തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. 30-ന് മൂന്നുമണിക്ക് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച.

കച്ചേരിക്കുന്ന് ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അറബിക് അധ്യാപക ഒഴിവിലേക്ക് അഭിമുഖം ചൊവ്വാഴ്ച 10.30-ന് സ്കൂൾ ഓഫീസിൽ നടക്കും.

ALSO READ- അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളുടെ പെരുമഴ; ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം