‘ഹൈദരലി തങ്ങളുടെ വിയോഗം മതേതരത്വത്തിന്റ നഷ്ടം’; അരിക്കുളത്ത് സർവ്വകക്ഷി അനുശോചന യോഗം


അരിക്കുളം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മതേതര കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിയതെന്ന് അരിക്കുളത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചനയോഗം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം.സുഗതൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അഹമ്മദ് മൗലവി അദ്ധ്യക്ഷനായി.

സി.പ്രഭാകരൻ, പി.കുട്ടികൃഷ്ണൻ നായർ, സി.ബിജുമാസ്റ്റർ, വേലായുധൻ ശ്രീചിത്തിര, പി.മുഹമ്മദലി, മെമ്പർ കെ.എം.അമ്മത്, എസ്.എം.അബ്ദുസലാം, ആവള മുഹമ്മദ്, സുഹൈൽ അരിക്കുളം, ഇസ്മായിൽ പി.പി, അഷീദ കുഴിച്ചാലിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ലീഗ് സെക്രട്ടറി സി.നാസർ സ്വാഗതവും കെ.എം.അബ്ദുസ്സലാം നന്ദിയും പറഞ്ഞു.