മനുഷ്യാവകാശം സംരക്ഷിക്കേണ്ടവര്‍ അതിന്റെ അന്തകരാകരുതെന്ന് അഡ്വ. വി.സത്യന്‍; ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കോഴിക്കോട് ജില്ലാ ക്യാമ്പ് കൊയിലാണ്ടിയില്‍ തുടങ്ങി. വ്യാപാരഭവനില്‍ നടന്ന ഏകദിന ക്യാമ്പ് കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും യൂണിയന്‍ ഗവണ്‍മെന്റിന്റെ സ്റ്റാന്റിങ് കൗണ്‍സില്‍ മെമ്പറുമായ അഡ്വ. വി.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മനുഷ്യാവകാശം സംരക്ഷിക്കേണ്ടവര്‍ അതിന്റെ അന്തകരാകരുതെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഏത് മേഖലയിലും സാധാരണ പൗരന് നീതിനിഷേധിക്കപ്പെടുകയാണ്. അതിന് പരിഹാരം കണ്ടെത്താന്‍ മനുഷ്യാവകാശ സംഘടനകള്‍ സമൂഹത്തില്‍ സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ സെക്രട്ടറി കൂക്കള്‍ ബാലകൃഷ്ണന്‍ സംഘടനാ സംവിധാനത്തെ കുറിച്ച് ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ വടകര അദ്ധ്യക്ഷത വഹിച്ചു. ഇന്റര്‍ നാഷണല്‍ മൈന്‍ഡ് ട്രൈനര്‍ സി.എ.റസാഖ്, പ്രശസ്ത ഫിസിക്കല്‍ ട്രൈനറായ രഞ്ജിത്ത് വയനാട്, അഡ്വ. അരുണ്‍ എന്നിവര്‍ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസുകളെടുത്തു.

സംസ്ഥാന സെക്രട്ടറിമാരായ പി.കെ.കബീര്‍ സലാല, ഷമീം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുകന്യ ബാലകൃഷ്ണന്‍, സഫീന ഇഖ്ബാല്‍, എം.ഹര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഇ.ബി.രതീഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.പി.സിനി നന്ദിയും പറഞ്ഞു.