കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി


കോഴിക്കോട്: ജില്ലയില്‍ നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അവധി പ്രഖ്യാപിച്ചു.

നവംബര്‍ 24 ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട എച്ച്.എസ്.എസിനും, 25 ന് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്, നന്മണ്ട എച്ച്.എസ്.എസ്, 26 ന് കുന്ദമംഗലം എച്ച്.എസ്.എസ്, കെ.എം.ഒ ഹയര്‍ സെക്കന്‍ഡറി എന്നീ സ്‌കൂളുകള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.