കാപ്പാട് മാപ്പിള എൽ.പി സ്കൂളിൽ പത്മശ്രീ ഗുരു ചേമഞ്ചേരി അനുസ്മരണം


കൊയിലാണ്ടി: കാപ്പാട് മാപ്പിള എൽ.പി സ്കൂളിൽ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ അനുസ്മരണ പരിപാടികൾ സംഗീതജ്ഞൻ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.

വിദ്യാരംഗം സാഹിത്യ വേദി തയ്യാറാക്കിയ രണ്ടു മാഗസിനുകൾ ശശികുമാർ പാലക്കൽ പ്രകാശനം ചെയ്തു. രാവിലെ ഗുരുവിൻ്റെ ഛായാ ചിത്രത്തിനു മുന്നിൽ നടന്ന പുഷ്പാർച്ചനക്ക് അധ്യാപികമാരായ നിഷിദ, രാജി, രാഗി, നിമ, ആൻസി എന്നിവർ നേതൃത്വം നൽകി. അമീൻ മുസ്തഫ ആശംസകളർപ്പിച്ചു സംസാരിച്ചു.