നിറഞ്ഞ ചിരിയും, നർമത്തിൽ കലർന്ന സംസാരവുമായി ആരേയും ആകർഷിപ്പിക്കുന്ന പ്രിയ്യപ്പെട്ട സഖാവ് ടി.വി; വടകരയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ടി.വി.ബാലകൃഷ്ണൻ നമ്പ്യാർക്ക് വിട


വടകര: വടകരയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ടി.വി.ബാലകൃഷ്ണൻ നമ്പ്യാർ. ദീർഘകാലം മേമുണ്ട ഹയർസെക്കന്ററി സ്കൂൾ അധ്യാപകനായിരുന്നു.
വില്യാപ്പള്ളി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയും, വർഗ്ഗ ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ അഹോരാത്രം പ്രവർത്തിച്ചു. പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിനായി ത്യാഗ നിർഭരമായ പ്രവർത്തനത്തിന് നേതൃത്വം നൽകി.

നിറഞ്ഞ ചിരിയും നർമത്തിൽ കലർന്ന സംസാരവുമായി ആരേയും ആകർഷിപ്പിക്കുന്ന പ്രിയ്യപ്പെട്ട സഖാവ് ടി.വി. മേമുണ്ട ഹയർ സെക്കന്ററി സ്കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയിലും, വടകര സഹകരണ അർബൻ ബേങ്കിന്റെ ഉയർച്ചയിലും മുഖ്യ പങ്കുവഹിച്ചു. കക്ഷി രാഷ്ട്രീയഭേദമന്യേ ഏവരുടെയും സ്നേഹാദരവ് നേടിയെടുത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു സഖാവ്.

സി.പി.ഐ എം വടകര ഏറിയാ കമ്മിറ്റി അംഗമായും അവിഭക്ത വില്യാപള്ളി ലോക്കൽസിക്രട്ടറിയുമായും പ്രവർത്തിച്ചു. ആദ്യ കാല അധ്യാപകപ്രസ്ഥാനമായ കെ.പി.ടി.യുവിന്റെ ജില്ലാ വൈസ് പ്രസിഡണ്ട്, കർഷക സംഘം വടകര ഏറിയാ പ്രസിഡണ്ട്, ബാലസംഘം ഏറിയാ കൺവീനർ എന്നീ നിലകളിൽ നേതൃത്വം നൽകി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ,
മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ മാനേജർ, പ്രസിഡണ്ട് , വടകര കോ – ഓപററ്റീവ് അർബൻ ബേങ്ക് പ്രസിഡണ്ട്, വടകര പാപ്കോസ് വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ നിർവഹിച്ചു.

ഭാര്യ ജാനകി (റിട്ടയേഡ് അധ്യാപിക മേമുണ്ട HSS)
മക്കൾ ബിജുനാഥ് . (ബിസിനസ്) ഉഷ (സഹകരണ ആശുപത്രി ) നിഷ (അധ്യാപിക, മേമുണ്ട Hss) ഡോ:ആശ(അധ്യാപിക, സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ, വാരാപ്പുഴ) മരുമക്കൾ രമേശൻ (കെ.ടി.സി. ഹോണ്ട ) സാജു ( എഞ്ചിനിയർ, നെസ്റ്റ് ) ജയന്തി (ഹൈദരാബാദ്) സഹോദരങ്ങൾ അമ്മുക്കുട്ടി ( മയ്യന്നൂർ ) പരേതരായ ജാനു, ലീല .