കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി 81.39 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി; എമര്‍ജന്‍സി ലാമ്പില്‍ ഒളിപ്പിച്ച നിലയില്‍


കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ട് യാത്രക്കാരില്‍ നിന്നായി 81.39 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ താമരശ്ശേരി സ്വദേശി റിഷാദില്‍ നിന്നാണ് 43 ലക്ഷം രൂപ വിലയുള്ള 720 ഗ്രാം സ്വര്‍ണം പിടികൂടിയത്.

മറ്റൊരു യാത്രക്കാരനായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ള കല്ലിങ്ങലില്‍ നിന്ന് 38.39 ലക്ഷം രൂപയുടെ സ്വര്‍ണവും പിടികൂടി. എമര്‍ജന്‍സി ലാമ്പുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തില്‍ ഡയറക് ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.