വിവാഹ വീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളി: നാദാപുരം സ്വദേശിയായ വീട്ടുടമയ്ക്ക് 25000 രൂപ പിഴ


 

നാദാപുരം: പൊതു സ്ഥലത്ത് വിവാഹ വീട്ടിലെ മാലിന്യങ്ങള്‍ തള്ളിയ വീട്ടുടമയ്ക്ക് 25000 രൂപ പിഴ. സംഭവത്തില്‍ നാദാപുരം കക്കംവള്ളി ഊരംവീട്ടില്‍ സിറാജിനെതിരെയാണ് ഗ്രാമ പഞ്ചായത്ത് പിഴയിട്ടത്.ചാലപ്പുറം ആറാം വാര്‍ഡിലെ ദാറുല്‍ ഹുദാ സ്‌കൂളിന് സമീപത്തുള്ള പറമ്പിലായിരുന്നു മാലിന്യം തള്ളിയത്.


കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ബോട്ടിലുമടക്കമുള്ള മാലിന്യങ്ങള്‍ തളളിയത് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉടമയെ കണ്ടെത്തിയത്.


സംഭവ സ്ഥലത്ത് ഇദ്ദേഹത്തെ വിളിച്ച് വരുത്തി 25000 രൂപ പിഴ ഈടാക്കുകയും മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു.

പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ഇന്ദിര, ക്ലര്‍ക്ക് എം.കെ മിഥുന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കെ.പി രാജേഷ്‌കുമാര്‍ പഞ്ചായത്ത് 6 -ാം വാര്‍ഡ് മെമ്പര്‍ സുധ സത്യന്‍ എന്നിവര്‍ പങ്കെടുത്തു.