ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കൂട്ടിയിട്ടു; നാദാപുരത്ത് റസ്റ്റോറന്റ് അടച്ചുപൂട്ടി


നാദാപുരം: മാലിന്യങ്ങള്‍ സൂക്ഷിച്ച സ്ഥാപനത്തിനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഖരമാലിന്യ പരിപാലന ചട്ടം ലംഘിച്ച് തലശ്ശേരി റോഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ചിക്കീസ് റസ്റ്റോറന്റ് എന്ന സ്ഥാപനമാണ് അധികൃതര്‍ അടച്ചു പൂട്ടിയത്. സ്ഥാപനകത്തിന് 5000 രൂപ പിഴയും അധികൃതര്‍ ചുമത്തി.

മാലിന്യം പൂര്‍ണമായും നീക്കി പിഴ ഒടുക്കിയാല്‍ മാത്രമേ സ്ഥാപനം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യവും കൂട്ടിയിട്ട് ദുര്‍ഗന്ധം പരന്നതോടെ പരിസര വാസികളാണ് അധികൃതരെ വിവരമറിയിച്ചത്.

പരിശോധനയില്‍ നാദാപുരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍ പ്രീജീത്, സി. പ്രസാദ് ഉദ്യോഗസ്ഥരായ പി.ജി അനഘ, കെ ജുബിഷ എന്നിവര്‍ പങ്കെടുത്തു.