‘കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വം’; ഒന്നാം ചരമ വാർഷികത്തിൽ വായനാരി രാമകൃഷ്ണനെ അനുസ്മരിച്ച് കോൺഗ്രസ്


കൊയിലാണ്ടി: കോൺഗ്രസ് നേതാവ് വായനാരി രാമകൃഷ്ണന്റെ ഒന്നാം ചരമ വാർഷികം ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കോൺഗ്രസ് നേതാവ് സി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വമാണ്  വായനാരി രാമകൃഷ്ണനെന്ന് സി.വി.ബാലകൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്, സഹകാരി, കോൺഗ്രസ് നേതാവ് എന്നീ നിലകളിലൊക്കെ കൊയിലാണ്ടിയുടെ വികസനത്തിനും ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സമർപ്പിത മനസ്സോടെ പ്രവർത്തിച്ച നിസ്വാർത്ഥ സേവകനായിരുന്നു രാമകൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.

വി.വി.സുധാകരൻ അധ്യക്ഷനായി. പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.ടി.സുരേന്ദ്രൻ, റഷീദ് പുളിയഞ്ചേരി, കെ.പി.വിനോദ് കുമാർ, പി.ടി.ഉമേന്ദ്രൻ, സി.ഗോപിനാഥൻ, മനോജ് പയറ്റുവളപ്പിൽ, പി.അബ്ദുൾ ഷുക്കൂർ, കെ.പി.നിഷാദ്, നടേരി ഭാസ്കരൻ എന്നിവർ സംസാരിച്ചു.