മാലിന്യ സംഭരണ കേന്ദ്രങ്ങളിലെ തീപിടുത്തം; ഫയര്‍ ഓഡിറ്റ് ടീം രൂപികരിക്കാന്‍ നിര്‍ദ്ദേശം


തിരുവനന്തപുരം: മാലിന്യ സംഭരണ കേന്ദ്രങ്ങളിലുണ്ടാവുന്ന തീപിടുത്തങ്ങള്‍ നിയന്ത്രിക്കാന്‍ ഫയര്‍ ഓഡിറ്റ് ടീം രൂപികരിക്കാന്‍ നിര്‍ദ്ദേശം. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ടീം രൂപികരിക്കുന്നത്.

ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇവര്‍ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പോരാഴ്മകള്‍ പരിഹരിക്കണം. തദ്ദേശ സ്ഥാപന മേധാവിമാരുടെ നേതൃത്വത്തില്‍ മേല്‍നോട്ട സമിതി രൂപികരിക്കാനും നിര്‍ദ്ദേശമുണ്ട്.