ഉള്ള്യേരിയിൽ ഫർണ്ണിച്ചർ ഷോറൂമിൽ തീ പിടിത്തം; കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് സംഘമെത്തി തീ അണച്ചു


ഉള്ള്യേരി: ഉള്ള്യേരിയിൽ ഫർണ്ണിച്ചർ ഷോറൂമിൽ തീ പിടിത്തം. രാവിലെ ഏഴ് മണിയോടെയാണ് ഉള്ള്യേരിയിലെ ഭീമ ഫർണ്ണിച്ചർ ഷോറൂമിൽ തീ പിടിത്തമുണ്ടായത്. ഫർണിച്ചർ ഷോപ്പിന്റെ പിൻവശത് മരം മുറിക്കുന്ന മഷിനു സമീപമാണ് തീ പിടിച്ചത്.

ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ്‌ കുമാർ, ഇർഷാദ്.കെ, ഷിജു.ടി.പി, മനോജ്.പി.വി, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.