പേരാമ്പ്ര കല്ലോട് നാലേക്കർ റബ്ബർ തോട്ടത്തിൽ അടിക്കാടിന് തീപിടിച്ചു


പേരാമ്പ്ര: കല്ലോട് നാലേക്കറോളം വരുന്ന റബ്ബർ തോട്ടത്തിലെ വെട്ടിയിട്ട അടിക്കാടിന് തീ പിടിച്ചു. കുന്നുമ്മൽ ബാലകൃഷ്ണൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് തീ പിടിത്തമുണ്ടായത്.

പേരാമ്പ്രയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി മറ്റിടങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കി. ഇതിന് തൊട്ടടുത്തായി സെൻറ് മീരാസ് സ്കൂളും നിരവധി വീടുകളുമുണ്ടായിരുന്നു.

തീ പടർന്ന സ്ഥലത്തേക്ക് റോഡ് സൗകര്യമില്ലാത്തത് തീ അണയ്ക്കാനുള്ള പ്രവർത്തനത്തെ ഏറെ ദുഷ്ക്കരമാക്കി.

വേനൽ കനത്തതോടെ അടിക്കാടുകൾക്ക് തീ പിടിക്കുന്നത് പതിവായിരിക്കുകയാണ്. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർമാരായ സി.കെ.മുരളീധരൻ, പി.സി.പ്രേമൻ, എ.ഭക്തവത്സലൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.