കിനാലൂരിൽ മൂന്നേക്കറോളം കാടിന് തീപിടിച്ചു; ഫയർ ഫോഴ്സ് തീ അണച്ചത് രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ (വീഡിയോ കാണാം)


ബാലുശ്ശേരി: കിനാലൂരിൽ കാടിനു തീപിടിച്ചു. മങ്കയം കൈതച്ചാലിലാണ് കാടിനു തീപിടിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയൊടെയാണ്‌ സംഭവം. മൂന്ന് ഏക്കറോളം വരുന്ന പ്രദേശമാണ് കത്തിനശിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപന്റെ നേതൃത്വത്തിലുള്ള കൊയിലാണ്ടി അഗ്നിശമന സേനയോടൊപ്പം നരിക്കുനി ഫയർ സ്റ്റേഷനിൽ നിന്നും മൂന്ന് യൂണിറ്റ് വാഹനവും എത്തിയാണ് തീയണച്ചത്. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീകെടുത്തിയത്. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.ശ്രീകാന്ത്, ജിനീഷ് കുമാർ, കെ.ഇർഷാദ്, കെ.ബിനീഷ്, പി.എം.ബബീഷ്, ഷാജു, ഹോം ഗാർഡ് പി.എം.ബാലൻ എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിലുണ്ടായിരുന്നത്.

വീഡിയോ കാണാം:

ചിത്രങ്ങൾ കാണാം: