മുചുകുന്നിൽ വെള്ളം കോരുന്നതിനിടയിൽ വയോധിക കിണറ്റിൽ വീണു, നാട്ടുകാരിറങ്ങി താങ്ങിനിർത്തി, എല്ലാവരെയും പുറത്തെത്തിച്ച് അഗ്നിരക്ഷാ സേന



കൊയിലാണ്ടി:
വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണ വയോധികയെ രക്ഷിച്ചു. മുചുകുന്ന് കോറോത്ത് ഹൗസിൽ കാർത്തിയാനി (72) യെയാണ് രക്ഷിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം.

വെള്ളം കോരുന്നതിനിടയിൽ അബദ്ധത്തിൽ കപ്പിപൊട്ടി കാർത്തിയാനി കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരായ രണ്ട് പേർ ഉടനെ കിണറ്റിലിറങ്ങി കാർത്തിയാനിയെ താങ്ങി നിർത്തി. തുടർന്ന് കൊയിലാണ്ടി അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സേനാം​ഗങ്ങൾ എത്തിയണ് മൂന്ന് പേരെയും രക്ഷിച്ചത്.

ആൾമറയില്ലാത്ത കിണറ്റിലാണ് വയോധിക വീണത്. റസ്ക്യു നെറ്റ് കിണറ്റിൽ ഇറക്കിയാണ് മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. വയോധികയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.

ALSO READ- ഫയർഫോഴ്സ് വരുന്നതുവരെ കാത്തുനിൽക്കാൻ തോന്നിയില്ല, കയ്യിൽ കരുതിയ കോണിയുമായി ഉടനെ കിണറ്റിൽ ഇറങ്ങുകയായിരുന്നു, ഒരുപാടു സമയം വെള്ളത്തിൽ നിന്നതിനാൽ അവരുടെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു; കിണറ്റിൽ വീണ വയോധികയെ രക്ഷിച്ച മുചുകുന്നു സ്വദേശി ശ്യാംകുമാർ പറയുന്നു

എ.എസ്.പി.ടി.ഒ പ്രമോദ് പികെ യുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.പി.ടി.ഒ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി.കെ, ഷിജു ടി.പി, നിധിപ്രസാദ് ഇ.എം, ഷാജു കെ, നിതിൻരാജ്, ഹോംഗാർഡ് മാരായ ഓംപ്രകാശ്, രാജീവ് വി.ടി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.