ചലച്ചിത്ര താരം വിനോദ് തോമസ് കാറിനുള്ളില്‍ മരിച്ച നിലയില്‍


കോട്ടയം: ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഉച്ചയ്ക്ക് മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കഴിഞ്ഞു കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. തുടര്‍ന്ന് ബാറിലെ ജീവനക്കാരന്‍ കാറിന്റെ അരികില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക രണ്ട് മണിമുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്നതു കാരണം എസി യില്‍ നിന്നുമുളള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയിക്കുന്നത്. അയ്യപ്പനും കോശിയും, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്ങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.