മൂടാടി മലബാര്‍ കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്


കൊയിലാണ്ടി: മൂടാടിയിലുള്ള മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ചൊവ്വാഴ്ച വൈകീട്ടാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ മലബാര്‍ കോളേജില്‍ റെയ്ഡിനായി എത്തിയത്. കോളേജ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കോളേജിന് പുറത്തേക്ക് പോകാന്‍ ഇ.ഡി അനുവദിച്ചിട്ടില്ല. റെയ്ഡ് ഇപ്പോഴും തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. റെയ്ഡിന് പിന്നിലെ കാരണം എന്താണ് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.


Update: മൂടാടി മലബാര്‍ കോളേജിലെ ഇ.ഡി റെയിഡ് അവസാനിച്ചു; രേഖകള്‍ പിടിച്ചെടുത്തു