നന്തി ടൗണിൽ ഇ.എം.എസ്-എ.കെ.ജി അനുസ്മരണം


നന്തി: നന്തി ടൗണിൽ ഇ.എം.എസ്-എ.കെ.ജി അനുസ്മരണം നടത്തി. സി.പി.എം നന്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി നടത്തിയത്.

സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. സുരേഷ് ചങ്ങാടത്ത് സംസാരിച്ചു. ലോക്കൽ സെക്രട്ടറി വിജയരാഘവൻ സ്വാഗതവും ഏരിയാ കമ്മിറ്റി അംഗം ജീവാന്ദൻ നന്ദിയും പറഞ്ഞു.