ആവേശക്കൊടുമുടിയിൽ ആനപ്രേമികള്‍; കാഞ്ഞിലശ്ശേരി ക്ഷേത്രോത്സവത്തിന് എത്തിയ ഗജവീരന്മാർക്ക് ക്ഷേത്രസന്നിധിയിൽ ഗംഭീര സ്വീകരണം (വീഡിയോ കാണാം)


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് മാറ്റ് കൂട്ടാനായി എത്തിയ ഗജവീരന്മാര്‍ക്ക് ഗംഭീര സ്വീകരണമൊരുക്കി ആനപ്രേമികള്‍. ഉത്സവത്തിന്റെ ഭാഗമായുള്ള മലക്കിയെഴുന്നള്ളിപ്പില്‍ അണിനിരക്കാനായി എത്തിയ മൂന്ന് ആനകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

ഗജരാജഛത്രാധിപതി ഊട്ടോളി അനന്തന്‍, ഗജരാജകുമാരന്‍ ഊട്ടോളി രാമന്‍, ഗജരത്‌നം വൈലാശ്ശേരി അര്‍ജുനന്‍ എന്നീ ആനകളാണ് ക്ഷേത്രസന്നിധിയിലെത്തിയത്. ഗജവീരന്മാരെ ബാന്റ് മേളത്തിന്റെയും പുഷ്പവൃഷ്ടിയുടെയും അനമ്പടിയോടെയാണ് സ്വീകരിച്ചത്. ആനകള്‍ക്ക് കഴിക്കാന്‍ വാഴക്കുലകളും നല്‍കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ഗജവീരന്മാരെ സ്വീകരിക്കാനായി ക്ഷേത്രത്തിലെത്തിയത്.

കാഞ്ഞിലശ്ശേരി ആനപ്രേമിസംഘമാണ് ഗജവീരന്മാര്‍ക്ക് ഗംഭീര സ്വീകരണം ഒരുക്കിയത്. സംഘത്തിന്റെ ഭാരവാഹികളായ ബിബിന്‍ദാസ് കാഞ്ഞിലശ്ശേരി, രഞ്ജിത് പെരൂളി, സംഗീത് ഉപ്പിലാടത്ത്, അനീഷ് കാഞ്ഞിലശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.

വീഡിയോ കാണാം: